അധ്യാപകരായാല്‍ ഇങ്ങനെ വേണം! തലചായ്ക്കാന്‍ ഇടമില്ലാത്ത വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍

കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂര്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അനയ്യ്ക്ക് വീട് നിര്‍മിച്ചുനല്‍കിയത്.

മയ്യില്‍: തലചായ്ക്കാന്‍ ഒരിടമില്ലാതിരുന്ന വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍ മാതൃകയായി. കുട്ടിക്കൊരു വീടൊരുക്കാന്‍ അധ്യാപകര്‍ കൈകോര്‍ത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് അനയ്യും കുടുംബവും.

also read: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി, ‘മണവാളന്‍’ സജി പോലീസ് പിടിയില്‍

കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂര്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അനയ്യ്ക്ക് വീട് നിര്‍മിച്ചുനല്‍കിയത്. പെരുവങ്ങൂര്‍ ലക്ഷംവീട്ടിലെ താമസയോഗ്യമല്ലാത്ത വീട് ഉപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ് അധ്യാപകര്‍ പുതുവര്‍ഷസമ്മാനവുമായെത്തുന്നത്.

കെഎസ്ടിഎ അംഗങ്ങളായ മുഴുവന്‍ അധ്യാപകരുടെയും പങ്കാളിത്തത്തോടെ പത്തര ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കുടുംബത്തിന് കൈമാറി.

Exit mobile version