ന്യൂഡല്‍ഹി: 500 ജെറ്റ്ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. 1000 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതോടെ വന്‍ വിപൂലീകരണമാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ജനുവരിയിലായിരുന്നു എയര്‍ഇന്ത്യയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നായിരിക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍്ട്ട് ചെയ്തത്.
also read: ശരീരമാസകലം മുറിവുകള്‍, പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍, നടുക്കുന്ന സംഭവം
എയര്‍ബസ് എ350, ബോയിങ് 787, 777 എന്നീ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സഹ ഉടമസ്ഥതയിലുളള വിസ്താര എസര്‍ലൈന്‍സും എയര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നു.ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറി.