കുട്ടിയെ ശ്രദ്ധിക്കുന്നില്ല, ശകാരിച്ചു; അമ്മായിയച്ഛനെ ‘വകവരുത്താൻ’ കാമുകന് ക്വട്ടേഷൻ, ഒടുവിൽ മരുമകളും കാമുകനും അറസ്റ്റിൽ

ചാരുംമൂട്: അമ്മയിയച്ഛനെ വകവരുത്താൻ ശ്രമിച്ച മരുമകളും കാമുകനും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് 24കാരിയായ മരുമകൾ ശ്രീലക്ഷ്മിയും കാമുകനായ പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കതിൽ ബിപിൻ എന്ന 29കാരനും പിടിയിലായത്.

ബൈക്കിൽ വീട്ടിലേയ്ക്ക് വന്ന രാജുവിനെ വീടിന് സമീപം കാത്ത് നിന്ന് ഹെൽമെറ്റ് ധരിച്ചെത്തി തലയ്ക്ക് കമ്പിവടി കൊണ്ട് അടിക്കാൻ ശ്രമം നടത്തി. അതേസമയം, തന്നെ ആക്രമിച്ചതെന്തിനെന്ന് രാജുവിന് മനസിലായില്ല. ശേഷം പോലീസിൽ രാജു പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്നെ ആക്രമിച്ചതിലുള്ള മരുമകളുടെ പങ്ക് തിരിച്ചറിഞ്ഞത്.

Daughter in law | Bignewslive

അടിയേറ്റ ദിവസം വൈകിട്ട് രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതു സംബന്ധിച്ച് വഴക്ക് ഉണ്ടായതായി വിവരം ലഭിച്ചു. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് തിരിച്ചറിഞ്ഞത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിൻ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും റിമാന്റ് ചെയ്തു.

Exit mobile version