കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം. അതേസമയം പ്ലാന്റില്‍ തീപിടിക്കാനുണ്ടായ കാരണമോ, ആളപായമുണ്ടായോയെന്നൊന്നും വ്യക്തമല്ല. കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ കൂടാതെ തൃക്കാക്കര ആലുവ അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലേക്കാണ് കൊണ്ടുവരുന്നത്.
എന്നാല്‍ വിവിധ സ്ഥലങ്ങലില്‍ നിന്ന് ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയോ വേര്‍തിരിക്കുകയോ ചെയ്യുന്നില്ലയെന്ന് ആരോപണമുണ്ട്.