തൃശ്ശൂര്‍: കേരളത്തെ ഒന്നടങ്കം നടുക്കിയ ഇലന്തൂര്‍ നരബലി കേസിലെ ഇരയായ റോസ്ലിയുടെ മകള്‍ മഞ്ചുവും കുഞ്ഞും കിടപ്പാടം വരെ നഷ്ടപ്പെട്ട് തെരുവില്‍. കഴിഞ്ഞ ദിവസമായിരുന്നു മഞ്ചുവിന്റെ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അമ്മ കൊല്ലപ്പെടുകയും ഭര്‍ത്താവ് ജീവനൊടുക്കുകയും ചെയ്തതിന് തുടര്‍ന്നായിരുന്നു മഞ്ചുവിനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. റോസ്ലിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മഞ്ചുവും ഭര്‍ത്താവ് ബിജുവും ചേര്‍ന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്.
also read; ഖത്തര്‍ ലോകകപ്പില്‍ പങ്കിപ്പടയുടെ കണ്ണീര്‍: ആഫ്രിക്കന്‍ കരുത്തോടെ മൊറോക്കോ സെമിയില്‍
അങ്കമാലിയില്‍ വെച്ചായിരുന്നു ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം റോസ്ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇതിനിടെ റോസ്ലിയുടെ മകന്‍ സഞ്ചു ഒരു അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ഇതിന് പിന്നാലെയാണ് ബിജു വീട്ടില്‍ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെതുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വീടുവിട്ട് ഇറങ്ങേണ്ടി വന്നത്. ഇരുവര്‍ക്കും സംരക്ഷണം ഒരുക്കാന്‍ നവജീവന്‍ അച്ചായന്‍സ് ഗോള്‍ഡ് ഉടമ തയ്യാറായിട്ടുണ്ട്.