അതിഥി തൊഴിലാളികളെ പറ്റിച്ച് 40000 രൂപ കൈക്കലാക്കി, മലയാളിയായ ഹോട്ടല്‍ മുതലാളി മുങ്ങി; 30000 രൂപ ശമ്പള കുടിശിക വേറെയും

പരാതിക്കാര്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരവേ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും ഉടനെ തന്നെ തിരികെ തരാം എന്ന് പറഞ്ഞുമാണ് കഴിഞ്ഞ ജൂലൈയില്‍ സുനില്‍ പണം കടം വാങ്ങിയത്.

money

കോട്ടയം: അതിഥിത്തൊഴിലാളെ കബളിപ്പിച്ച് 40000 രൂപ കൈക്കലാക്കി ഹോട്ടല്‍ മുതലാളി മുങ്ങിയതായി പരാതി. പാലായില്‍ ഹോട്ടല്‍ നടത്തി വരുന്ന മലയാളിയായ സുനിലിനെതിരെയാണ് തൊഴിലാളികള്‍ പരാതി നല്‍കിയത്.

ആസം സ്വദേശികളായ മദുയ ബറുവയും അജയുമാണ് തട്ടിപ്പിനിരയായത്. ശമ്പളവും പുറമേ പണവും കൈക്കലാക്കി കബളിപ്പിച്ചുവെന്നാണ് ഇരുവരും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാര്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരവേ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും ഉടനെ തന്നെ തിരികെ തരാം എന്ന് പറഞ്ഞുമാണ് കഴിഞ്ഞ ജൂലൈയില്‍ സുനില്‍ പണം കടം വാങ്ങിയത്.

also read: ശിരോവസ്ത്രം ധരിച്ച് സിനിമാറ്റിക്ക് ഡാൻസ്; നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സസ്പൻഷൻ

ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നിന്നും 30,000 രൂപയും അജയുടെ പക്കല്‍ നിന്നും 10,000 രൂപയും കൈപ്പറ്റിയെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും തിരികെ ഏല്‍പ്പിക്കാതെ വന്നു. ഒടുവില്‍ അപ്രതീക്ഷിതമായി സുനില്‍ ഹോട്ടല്‍ പൂട്ടി സ്ഥലം വിടുകയായിരുന്നു.

താമസിച്ചിരുന്ന വീട് ഒഴിയുകയും ഫോണില്‍ ബന്ധപ്പെടാതിരിക്കാന്‍ കഴിയാതെയും വന്നതോടെയാണ് തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കുന്നത്. നഷ്ടമായ തുകയ്ക്ക് പുറമേ 30,000 രൂപയോളം ശമ്പള കുടിശികയായും ലഭിക്കാനുണ്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

Exit mobile version