തിരുവനന്തപുരം: തലസ്ഥാനത്ത് ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് വന്‍ കവര്‍ച്ച. തട്ടിപ്പ് സംഘം കവര്‍ന്നത് 55 പവന് സ്വര്‍ണവും ഒന്നര ലക്ഷവും. വെള്ളായണി സ്വദേശിയായ വിശ്വംഭരന്റെ കുടുംബത്തെ കബളിപ്പിച്ചാണ് വിദ്യയും സംഘവും വന്‍ കവര്‍ച്ച നടത്തിയത്. വിദ്യയെന്ന യുവതിയും സംഘവുമാണ് തട്ടിപ്പിന് പിന്നില്‍.
തെറ്റിയോട് ദേവിയെന്ന് പറഞ്ഞാണ് കുടുംബത്തിലെ ശാപം മാറ്റാം എന്ന വ്യാജേന ഇവര്‍ വിശ്വംഭരന്റെ കുടുംബത്തിനെ സമീപിച്ചത്. കളിയിക്കാവിള സ്വദേശിനിയാണ് യ വിദ്യ.
2021ലാണ് വിദ്യയും സംഘവും പൂജക്കായി വിശ്വംഭരന്റെ വീട്ടിലെത്തിയത്. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിച്ചാല്‍ ഫലം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വംഭരന്റെ കുടുംബത്തെ വിദ്യ വിശ്വസിപ്പിച്ചു.
Read Also: നെയ്മറെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തി പെരിസിച്ചിന്റെ മകന്: ലോകം ഒന്നടങ്കം കൈയ്യടിച്ച നിമിഷം
അത് വിശ്വസിച്ച് വിശ്വംഭരന് പണവും സ്വര്‍ണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂട്ടി. പതിനഞ്ച് ദിവസം കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന നിര്‍ദേശവും വിദ്യ നല്കി. 15 ദിവസത്തിന് മുന്‍പ് കയറിയാല്‍ ഇരട്ടത്തലയുള്ള പാമ്പ് കടിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ 15 ദിവസം കഴിഞ്ഞപ്പോള്‍ വിദ്യ വന്നില്ല. വിവരം അന്വേഷിച്ചപ്പോള്‍ ശാപം അവസാനിക്കാറായിട്ടില്ലെന്നും മൂന്നു മാസം കൂടി കാത്തിരിക്കാനായിരുന്നു നിര്‍ദേശിച്ചത്.
ഒരു വര്‍ഷമായപ്പോള്‍ വിശ്വംഭരന് സംശയം തോന്നി, അലമാര തുറന്നു. അകത്ത് സ്വര്‍ണവുമില്ല, പണവുമില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വിദ്യയെ വിളിച്ച് സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന്
വിശ്വംഭരന് പരാതിയില്‍ പറയുന്നു.
Discussion about this post