ആലപ്പുഴ: വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. ശ്രീദേവി രാജന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. 56 വയസായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ശ്രീദേവി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
also read: ശിരോവസ്ത്രം ധരിച്ച് സിനിമാറ്റിക്ക് ഡാൻസ്; നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സസ്പൻഷൻ
ചിങ്ങോലി സ്വദേശിനിയാണ് ശ്രീദേവി. ഭര്‍ത്താവ് രാജന്‍. അര്‍ജുന്‍, ആരതി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്. ആലപ്പുഴ ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.
also read: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടര കോടിരൂപ തട്ടി; കൊച്ചിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പണിപോയി
എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍ മുന്‍ അധ്യക്ഷയായും ശ്രീദേവി രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎന്‍ടിയുസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ശ്രീദേവി രാജന്റെ മരണത്തില്‍ കോണ്ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.