കൊച്ചി : കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തട്ടി റോഡിലേക്ക് മറിഞ്ഞ് വീണ ബൈക്ക് യാത്രികന് തലനാരിഴയ്ക്ക് ബസിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു.എറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം.
ആലുവ പാറയ്ക്കല്‍ വീട്ടില്‍ റിഷിന് പീറ്ററാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അങ്കമാലി സിഗ്നല്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രികന് പഴയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറിയതായിരുന്നു. അപ്പോഴാണ് കെഎസ്ആര്‍ടിസി സൂപ്പര്ഫാസ്റ്റിടിച്ചിട്ടത്. അങ്കമാലിയില്‍ നിന്നും കാലടി എംസി റോഡിലേക്ക് തിരിയുകയായിരുന്നു ബസ്.
also read: പുതിയ ബൈക്ക് നല്‍കിയില്ല: സുഹൃത്തിന്റെ ബൈക്കിന് തീയിട്ട് യുവാവ്
ബസ്സിന്റെ ഇടിയുടെ ശക്തിയില്‍ ബൈക്ക് യാത്രക്കാരന് താഴേക്ക് വീണെങ്കിലും ബസിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു. സംഭവം കണ്ട് ബസ് യാത്രക്കാരും റോഡിന്റെ പരിസരത്തുണ്ടായിരുന്നവരും നടുങ്ങി.
Discussion about this post