വര്‍ക്കല: സുഹൃത്തിന്റെ പുതിയ ബൈക്കില്‍ കയറ്റാത്തതിന്റെ വിരോധത്തില്‍
ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസ്. ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. പ്രതിയായ നിഷാന്ത് ഒളിവിലാണ്.
വര്‍ക്കല പുല്ലാന്നികോട് വിനീത് ഭവനില്‍ വിനീതിന്റെ ബൈക്കാണ് നിഷാന്ത് കത്തിച്ചത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്കാണ് കത്തിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് ശേഷം പ്രതിയായ നിഷാന്ത് ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും വയറിങ്ങും ഭാഗികമായി കത്തിനശിച്ചു. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വിനീതിന്റെ വീട്ടുകാരും അയല്‍വാസികളും ഉണര്‍ന്നത്. ഉടന്‍ തന്നെ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീടിന്റെ മേല്‍ക്കൂര തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ചതാണ്. തീ ഷീറ്റിലേക്ക് പടരാതിരുന്നത് വന്‍ അപകടം ഒഴിവായി.
ഇന്നലെ രാത്രി വിനീതിനോട് നിഷാന്ത് ബൈക്ക് ആവശ്യപ്പെടുകയും ഉപയോഗത്തിന് ശേഷം സഹോദരിയുടെ വീട്ടില്‍ ബൈക്ക് എത്തിക്കാമെന്നും നിഷാന്ത് പറഞ്ഞു. പക്ഷേ വിനീത് അതിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ബൈക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പുലര്‍ച്ചെ നിഷാന്തിന്റെ പുതിയ ബൈക്ക് കത്തിക്കുകയായിരുന്നു എന്നാണ് പരാതി.
Discussion about this post