പാലക്കാട്: കേരളത്തെ ഒന്നടങ്കം നടുക്കിയ ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ ഇരയായ റോസ്ലിന്റെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പത്തിനാല് വയസ്സായിരുന്നു. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു.
ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് വടക്കാഞ്ചേരിയില്‍ ഇവര്‍ വാടകവീടെടുത്ത് താമസം തുടങ്ങിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.