പയ്യോളി: യുവതി തീവണ്ടി തട്ടി മരിച്ചു. പയ്യോളി ശ്രീനിലയത്തിൽ ഗായത്രിയാണ് മരിച്ചത്. 32 വയസായിരുന്നു. ടൗണിനടുത്ത റെയിൽവേ ഗേറ്റിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ മൂന്ന് വയസുകാരി മകൾ അരോഹിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ കൈക്കാണ് പരിക്ക് സംഭവിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്സ്പ്രസാണ് തട്ടിയത്. ഭർത്താവ്: ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂർ എൻജിനിയറിങ് കോളേജ്). അച്ഛൻ: ശ്രീധരൻ. അമ്മ: സരോജിനി. സഹോദരി: അഞ്ജലി (പയ്യോളി സഹകരണബാങ്ക്)