ഇടുക്കി: നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയില്‍ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.
അതേസമയം, ചന്ദ്രനഗറില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ഭാരത് മാതാ സ്കൂളിന് പിന്‍വശത്തുള്ള ജ്യോതി നഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്തിയത്.
ഇവരുടെ സഹോദരന് രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മാട്ടുമന്തയില്‍ ഉള്ള രാജേഷ് എന്നയാളുടെ സഹോദരിയും സഹോദരനുമാണ് സിന്ധുവും പ്രശാന്തും. രാജേഷ് ടൗണ്‍ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്റെ പക്കല്‍ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് കസബ പോാലീസ് അന്വേഷണം തുടങ്ങി.
Discussion about this post