ഫൈബര്‍ പോള്‍ വാങ്ങാന്‍ കാശില്ല; വെട്ടിയെടുത്ത മുളയുമായി പോള്‍ വാള്‍ട്ട് ചാടാനെത്തിയ കായിക താരങ്ങള്‍ക്ക് അരലക്ഷം രൂപയും, ചെലവിനായി 200 ഡോളറും നല്‍കി പ്രവാസി മലയാളി

മറ്റുള്ള കായികതാരങ്ങള്‍ ആധുനിക ഫൈബര്‍ പോള്‍ കൊണ്ട് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ രണ്ടും ഒഫീഷ്യല്‍സിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് മുള കൊണ്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.

ന്യൂയോര്‍ക്ക്: സാമ്പത്തികം ഇല്ലാത്തതിനാല്‍ വെട്ടിയെടുത്ത മുളയുമായി പോള്‍ വാള്‍ട്ട് ചാടാനെത്തിയ കായിക താരങ്ങള്‍ക്ക് അരലക്ഷം രൂപയും ചെലവിനായി 200 ഡോളറും നല്‍കി പ്രവാസി മലയാളിയുടെ നന്മ. തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍ വാള്‍ട്ട് ചാടാന്‍ മലപ്പുറം ആലത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നെത്തിയ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ക്കാണ് അമേരിക്കന്‍ മലയാളി കൈത്താങ്ങായത്.

also read: ജോലി അന്വേഷകരുടെ ശ്രദ്ധയ്ക്ക്…! എലിയെ പിടിക്കാന്‍ ഒരാളെ വേണം, ശമ്പളം 1.13 കോടി രൂപ

മറ്റുള്ള കായികതാരങ്ങള്‍ ആധുനിക ഫൈബര്‍ പോള്‍ കൊണ്ട് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ രണ്ടും ഒഫീഷ്യല്‍സിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് മുള കൊണ്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മുകളിലേക്ക് ചാടുമ്പോള്‍ ഫൈബര്‍ പോള്‍ വളയുന്നത് കൊണ്ട് കൂടുതല്‍ ഉയരത്തില്‍ ചാടാന്‍ കഴിയും എന്നാല്‍ ഫൈബര്‍ പോളിന് അന്‍പതിനായിരം രൂപ വരെയാണ് വില. മലപ്പുറത്തിലെ മത്സ്യതൊഴിലാളി കുടുംബത്തിന് അത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.

ജില്ലാ കായിക മേളയില്‍ ഉപയോഗിച്ച മുള ചാട്ടത്തിനു ഇടക്ക് പൊട്ടിപോയതിനാല്‍ വെട്ടിയെടുത്ത പുതിയ മുളയുമായാണ് രണ്ടു പേരും ജനറല്‍ കംപാര്‍ടുമെന്റില്‍ തിരുവന്തപുരത്തിനെത്തിയത്. ഒരാള്‍ക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

സംസ്ഥാന കായിക മേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇവരുടെ സ്റ്റോറി റിപ്പോര്‍ട്ട് ചെയിതിരുന്നു. തുടര്‍ന്ന് വാര്‍ത്ത ശദ്ധയില്‍പെട്ട അമേരിക്കന്‍ മലയാളിയും വ്യവസായ പ്രമുഖനുമായ ബേബി ഊരാളില്‍ ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സ്‌പോര്‍ട്‌സിനോട് അതീവ തല്‍പരനായ ബേബി അവര്‍ക്ക് ഫൈബര്‍ പോള്‍ മേടിക്കാനുള്ള അരലക്ഷം രൂപയും പോക്കറ്റ് മണിയായി 200 ഡോളറും സമ്മാനിച്ചു.

Exit mobile version