പാലക്കാട്: വീടിന്റെ ടെറസില്‍ നിന്നും കാല്‍വഴുതി വീണ് പ്രവാസിയായ ഗൃഹനാഥന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. വിളയൂര്‍ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുല്‍ മജീദാണ് മരിച്ചത്.
അറുപത് വയസ്സായിരുന്നു. വര്‍ഷങ്ങളായി വിദേശത്തായിരുന്ന മജീദ് രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
വീടിന്റെ രണ്ടാം നിലയില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്നെ ഉടനെ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post