കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക്കിലെ ആക്രമണക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖാണെന്ന് എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരി. ട്രാബിയോക്ക് ലഹരിമാഫിയ സംഘത്തിന്റെ കൊടുംക്രൂരതയില്‍ ആശുപത്രിയില്‍ കഴിയവെയാണ് അപര്‍ണ ആരോപണവുമായി രംഗത്ത് വന്നത്. ഫേസ്ബുക്കിലൂടെയാണ് അപര്‍ണ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
മയക്കുമരുന്ന് സംഘത്തെ ചേർത്ത് പിടിക്കുന്നത് ക്യാമ്പസിലെ കെഎസ്യു-എംഎസ്എഫ് പ്രവർത്തകരാണ്. ആക്രമണക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികൾക്കായി സമരം സംഘടിപ്പിക്കുന്നത് യുഡിഎഫ് നേതൃത്വമാണെന്നും അപർണ ഗൗരി തുറന്നടിച്ചു.
ട്രാബിയോക്ക് സംഘത്തിലെ 27 പേർ നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി മാഫിയയുടെ ഭാഗമാകുന്നതോടെ വിദ്യാർത്ഥികൾ ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുകയാണെന്നും ഇവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ്എഫ്ഐയാണ് ഇവരുടെ ഒന്നാമത്തെ ശത്രുക്കളെന്നും അപർണ കൂട്ടിച്ചേർത്തു. എംഎസ്എഫ്-കെഎസ്യു കൂട്ട്കെട്ടിന്റെ അക്രമങ്ങൾക്ക് കീഴടങ്ങുന്നവരല്ല ഞങ്ങളാരുമെന്നും ഉറച്ച ശബ്ദത്തോടെ അപർണ ഗൗരി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ട്രാബിയോക്ക് ലഹരിമാഫിയ – MSF – KSU കൂട്ട്കെട്ടിന്റെ അക്രമങ്ങൾക്ക് കീഴടങ്ങുന്നവരല്ല ഞങ്ങളാരും…
മേപ്പാടി പോളിടെക്നിക്കിലെ ട്രാബിയോക്ക് എന്ന ഗ്യാങ്ങിലെ 27 പേർ നിരന്തരമായി ലഹരി ഉപയോഗിക്കുന്നവരും , നിരന്തരം സംഘർഷം സൃഷ്ടിക്കുന്നവരുമാണ് ….. വ്യത്യസ്ഥ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഈ ലഹരി മാഫിയുടെ ഭാഗമാകുന്നതോടെ ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇത്തരം വിദ്യാർത്ഥികൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച SFI യാണ് ഇവരുടെ ഒന്നാമത്തെ ശത്രുക്കൾ…. SFI യായത് കൊണ്ടും ഈ ലഹരി സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് SFI പലതവണ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ശ്രമിച്ചതിനാലാണ് എന്നെ ഇവർ അക്രമിച്ച് ….
ഈ ഗ്യാങ്ങിന്റെ SFI യോടുള്ള ശത്രുത നന്നായി അറിയുന്ന ഈ ഗ്യാങ്ങിന്റെ ഭാഗമായ KSU-MSF നേതാക്കളായി അതുൽ കെ.ടി യുടെയും രശ്മിലിന്റെയും നേതൃത്വത്തിൽ ഈ ലഹരി സംഘത്തെ SFI ക്കാരെ അക്രമിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുകയാണ് ഉണ്ടായത്…. എന്തൊക്കെ ത്യാഗം സഹിക്കേണ്ടി വന്നാലും സമൂഹത്തിന് വിപത്തായ ഇത്തരം ഗ്യാങ്ങുകളെ ചെറുത്ത് തോൽപ്പിക്കാൻ ബാധ്യസ്ഥരാണ് ഞങ്ങൾ …….
ഈ പ്രതിരോധം തീർക്കുമ്പോഴും ഞങ്ങൾ മാധ്യമങ്ങളിൽ നിന്ന് ഒരു സഹായവും ഔധാര്യവും പ്രതീക്ഷിക്കുന്നവരല്ല ഞങ്ങൾ , അതുകൊണ്ട് ഞാൻ അക്രമിക്കപ്പെട്ട് 5 ദിവസത്തിന് ശേഷം ശേഷം നിങ്ങൾക്ക് ഉണ്ടായ ബോധോദയം ഞങ്ങളെ അത്ഭുതപ്പെടുത്തില്ല….. മനോരമയാകട്ടെ ഈ ലഹരിമാഫിയെ SFI യിൽ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് …. ഇതിൽ ഉള്ള അഭി എന്ന വിദ്യാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ നൽകിയ മറുപടി മാത്രം അടർത്തിമാറ്റി വാർത്തയാക്കുകയാണ് ….. ഈ 27 അംഗ മാഫിയ സംഘത്തിന്റെ SFI വിരുദ്ധതയെ സമർത്ഥമായി ഉപയോഗിച്ച് SFI ക്കാരെ അക്രമിക്കാൻ ഉപയോഗിച്ച KSU – MSF ന്റെ രാഷ്ട്രീയം ഇവർക്ക് വാർത്തയല്ല …. ഇവർ KSU – MSF ന്റെ പ്രകടനത്തിൽ പങ്കെടുക്കുന്ന ഫേട്ടോയും , കോൺഗ്രസ് MLA ക്ക് ഒപ്പമുള്ള ഫോട്ടോയും വാർത്തയല്ല ……
തിരഞ്ഞടുപ്പിന് ശേഷം ഇവർ വിളിച്ച മുദ്രാവാക്യവും അവർക്ക് വാർത്തയല്ല ….. ഇവരിപ്പെട്ടവരുടെയും കോളേജ് യൂണിയൻ ചെയർമാന്റെയും റൂമിൽ നിന്ന് മോക്ഷണ വസ്തുക്കൾ കിട്ടിയതും ഇവർക്ക് വാർത്തയല്ല ….
ഈ 27 ൽ ആരെങ്കിലും ഈ ലഹരി സംഘത്തിൽ ഉൾപ്പെടുന്നതിന് മുമ്പ് ഇടതു രാഷ്ട്രിയത്തിന്റെ ഭാഗമാണോ എന്ന തിരച്ചിലിലാണവർ……
ഞങ്ങൾ SFI എന്തായാലും നിലനിൽപ്പിനായി നിലപാട് എടുക്കുന്നവരല്ല …. ഞങ്ങൾ ഈ അരാജക കൂട്ടത്തിനെതിരെ നിലനിൽപ്പ് നോക്കാതെ നിലപാട് എടുത്തവരാണ് ….. നിലനിൽപ്പിനായി ഈ അരാജക കൂട്ടത്തെ ചേർത്ത് പിടിച്ചത് KSU – MSF ആണ് ….
സംരക്ഷണം ഒരുക്കുന്നത് കൽപ്പറ്റ MLA ടി സിദ്ധിക്കാണ് ….
അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികൾക്കായി സമരം സംഘടിപ്പിക്കുന്നത് UDF ആണ് …..
മാധ്യമം കാണുന്നില്ലങ്കിലും
ഞാനും എന്റെ പ്രസ്ഥാനവും ശക്തമായി ഇതിനെ പറ്റി പറയുകതന്നെ ചെയ്യും… ഇതിനെതിരെ ഇനിയും പ്രതിരോധം തീർക്കുക തന്നെ ചെയ്യും
SFI വയനാട് ജില്ലാ കമ്മിറ്റി ✊🏾
Discussion about this post