കോഴിക്കോട്: ‘ഏന് പയ്യനുടെ പിറന്നാള്‍..’,മുന്നിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം മധുരം നല്‍കുകയാണ് ആ അമ്മ. തെരുവില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച അമ്മയും മക്കളുമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകം കീഴടക്കിയിരുന്നത്. കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്നും മനോരമ ന്യൂസ് സംഘം പകര്‍ത്തിയ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന മീനാക്ഷിയാണ് മൂന്നു വയസുകാരനായ മകന് നിഖില്‍ പ്രസാദിന്റെ പിറന്നാളിന് വഴിയാത്രക്കാര്‍ക്കെല്ലാം മിഠായി നല്‍കിയത്. വീഡിയോ വൈറലായതോടെ ആശംസകളും സമ്മാനങ്ങളുമായി ഒട്ടേറെപ്പേരെത്തി.
മകന്റെ പിറന്നാളിന് തന്റെ മുന്നിലൂടെ നടന്നു പോകുന്നവര്‍ക്കെല്ലാം മധുരം നല്‍കിയാണ് മീനാക്ഷി ആഘോഷമാക്കിയത്. തന്റെ മുന്നിലൂടെ നടന്നു പോകുന്നവര്‍ക്ക് കൈയ്യില്‍ കരുതിയ കവറില്‍ നിന്ന് മിഠായി നല്കി മകന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ കുടുംബം.
Read Also: https://www.bignewslive.com/news/kerala-news/317235/alappuzha-collector-about-touching-dakshina/
അതേസമയം, ഇവര്‍ ഒന്നും കഴിച്ചിട്ടില്ല എങ്കിലും മകന്റെ പിറന്നാള്‍ ദിനം സന്തോഷം നിറച്ച് ആഘോഷമാക്കുകയാണ് അവര്‍. ഈ വഴിലൂടെ പോകുന്ന ചിലര്‍ ഈ മൂന്ന് വയസ്സുകാരന് പിറന്നാള്‍ സമ്മാനവും നല്കി. മാനാഞ്ചിറ സ്ക്വയറിനു സമീപം ഒരു കുഞ്ഞു മരത്തണലില്‍ ആണ് അമ്മയും മക്കളും ഉള്ളത്.
ഞങ്ങള്‍ക്ക് വീടില്ല. വീട്ടില്‍ ആഘോഷിക്കാനുള്ള സാഹചര്യമില്ല. പിറന്നാളിന് എല്ലാവര്ക്കും മധുരം കൊടുക്കണം എന്ന് ആഗ്രഹിച്ചു. അതാണ് എല്ലാവര്ക്കും മിഠായി വാങ്ങി നല്‍കുന്നത് എന്നാണ് ഈ അമ്മ പറയുന്നത്.
Discussion about this post