കാസര്‍ഗോഡ്: പാട്ട് പാടുന്ന ആപ്ലിക്കേഷനിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. പ്രവാസി യുവാവിന്റെ ഭാര്യ രണ്ട് കുട്ടികളേയും കൂട്ടി വിവാഹിതനായ പാട്ടുകാരനൊപ്പം ഒളിച്ചോടി. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 25കാരിയായ യുവതിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്. രാത്രി 10.45 മണിക്കും രാവിലെ ഒന്‍പത് മണിക്കുമിടയിലാണ് മക്കളുമായി യുവതി വീടുവിട്ടത്.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് കണ്ടെത്തിയത്. ഭാര്യയും അഞ്ചുവയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്.
രണ്ട് മാസം മുന്‍പാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാട്ടേഴ്സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.
സംഭവ ദിവസം പുലര്‍ച്ചെ വയനാട്ടില്‍ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നു. പോലീസ് ഇവരെ ബന്ധപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പോലീസില്‍ ഹാജരായി.
ഭാര്യ കാമുകനൊപ്പം നാടുവിട്ട വിവരമറിഞ്ഞ് ഭര്‍ത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടില്‍ എത്തി. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
Discussion about this post