ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി മുതിര്‍ന്ന സ്ത്രീയുടെ ആഭരണം കവര്‍ന്നു, പണയം വെച്ചപ്പോള്‍ മുക്കുപണ്ടം, എംബിഎ ബിരുധധാരി അറസ്റ്റില്‍

തൃശ്ശൂര്‍: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുതിര്‍ന്ന സ്ത്രീയ്ക്ക് ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി ആഭരണം കവര്‍ന്ന സ്ത്രീ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ സ്വദേശിനിയായ മുതിര്‍ന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.

തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത് . ഈ സ്ത്രീ മാല സ്വകാര്യ സ്ഥാപനത്തില്‍ പണയപെടുത്തി 70,000 രൂപ വാങ്ങിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ പിന്നീട് ആഭരണം പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടം ആണെന്ന് മനസ്സിലായത്.

also read; നെയ് തേങ്ങയ്‌ക്കൊപ്പം മൊബൈല്‍ ഫോണും ആഴിയിലേക്ക്: അയ്യപ്പഭക്തന് ഫോണ്‍ തിരിച്ചെടുത്ത് നല്‍കി ഫയര്‍ ഓഫീസര്‍

ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി.സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല.

also read: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് വിദ്യാര്‍ഥിനി: പിടുത്തം വിട്ട് ട്രാക്കിലേക്ക്; ഓടിയെത്തി രക്ഷിച്ച് റെയില്‍വേ പോലീസ്; സ്വന്തം ജീവന്‍ പണയംവച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടി

ഇത് മുക്കുപണ്ടമാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ മുപ്പതിനായിരം രൂപ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. ലിജിത എംബിഎ ബിരുധ ധാരിയാണ് .

Exit mobile version