കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീഴാന്‍ പോയ പെണ്‍കുട്ടിയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് റെയില്‍വേ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വിപി മഹേഷ്.
ഞായറാഴ്ച വൈകീട്ട് 5.40- ന് വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന പരശുറാം എക്‌സ്പ്രസ് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ എത്തി പുറപ്പെട്ടപ്പോള്‍ ബാഗുമായെത്തിയ പെണ്‍കുട്ടി ഓടി കയറാന്‍ ശ്രമിച്ചതായിരുന്നു പെണ്‍കുട്ടി. കമ്പിയിലെ പിടുത്തം വഴുതി താഴോട്ട് ഊര്‍ന്നിറങ്ങി ട്രാക്കിലേക്ക് വീഴവെയാണ് മഹേഷ് രക്ഷകനായി ഓടിയെത്തിയത്.
പെണ്‍കുട്ടി ട്രാക്കിലേക്ക് വഴുതി വീഴുന്നത് കണ്ട പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ ബഹളം വെച്ചപ്പോളാണ് സന്തോഷ് സംഭവം ശ്രദ്ധിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് മഹേഷ് സാഹസികമായി രക്ഷിച്ചത്. ഇതിനിടെ പെണ്‍കുട്ടി വെപ്രാളത്തില്‍ മഹേഷിന്റെ കഴുത്തില്‍ കുട്ടി പിടിച്ചു. ഇതോടെ എത് സമയവും ഇരുവരും ട്രാക്കിലേക്ക് വീഴുമെന്ന് സ്ഥിതിയായിരുന്നു.
Read Also: സഹോദരിയ്ക്ക് നീതി കിട്ടി: കോടതി വിധിയില്‍ സന്തോഷം; കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി
എന്നാല്‍ മനസ്സാന്നിധ്യം കൈവിടാതെ മഹേഷ് പെണ്‍കുട്ടിയുമായി പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളേറ്റങ്കിലും
പെണ്‍കുട്ടിയെ രക്ഷിക്കാനായ സന്തോഷത്തിലാണ് പിണറായി സ്വദേശിയായ മഹേഷ് ഇപ്പോള്‍. മംഗലാപുരത്ത് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്. പരിശോധനയ്ക്കുശേഷം അവിടെ നില്‍ക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനായി പെണ്‍കുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. ഇത് വിലക്കിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ട്രെയിനില്‍ ഓടി കയറുകയായിരുന്നു പെണ്‍കുട്ടി.
ബഹളത്തെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാര്‍ അഭിനന്ദനങ്ങളുമായി മഹേഷിനെ പൊതിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയെ മഹേഷ് ഉപദേശിച്ച് ആ ട്രെയിനില്‍ തന്നെ പെണ്‍കുട്ടിയെ യാത്രയാക്കി.