ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രക്തംവാര്‍ന്ന് ജീവന്‍ പിടഞ്ഞ് കിടന്നത് മണിക്കൂറുകളോളം, കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കാറിടിച്ച് തെറിച്ച വീണ് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം.വെസ്റ്റ് പുതുപ്പാടി സ്വദേശിയായ നടുക്കുന്നുമ്മല്‍ രാജുവാണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ആരും രക്ഷിക്കാനില്ലാതെ രക്തം വാര്‍ന്നാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദേശീയപാത 766ല്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഈങ്ങാപ്പുഴയിലെ ഒരു ചായക്കടയില്‍ ജോലി ചെയ്ത് വരുകയായിരുന്നു രാജു. പുലര്‍ച്ചെ കട തുറക്കാനായി പുറപ്പെട്ട രാജു ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് കാറ് ഇടിച്ചത്.

also read: രണ്ടുവര്‍ഷമായി കിടപ്പിലായ ഭാര്യയുടെ നരകജീവിതം സഹിക്കാവുന്നതിലുമപ്പുറം, ജലസംഭരിണിയില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്

എന്നാല്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ രാജു മണിക്കൂറുകളോളമാണ് രക്തം വാര്‍ന്ന് കിടന്നത്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആളുകള്‍ ആരുതന്നെ ഇല്ലായിരുന്നു. അതുകൊണ്ടാണ് അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാഞ്ഞത്.

also read: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വീഡിയോ: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

അതേസമയം, സിസിടിവി പരിശോധിച്ചതിലൂടെയാണ് കാറിടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തിയത്. കൊയിലാണ്ടി സ്വദേശിയുടെ കാറിടിച്ചാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version