തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിതയെ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തി കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിലെ രണ്ട് പ്രതികള്‍ക്കും മരണം വരെ തടവ്. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
പ്രതികള്‍ക്ക് ഇരട്ട പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചിരിക്കുന്നത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം.
കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.സ ാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായി.
അതേസമയം, വിഷാദ രോഗിയായ വിദേശ വനിത ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്. പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് സഹോദരി പല സ്ഥലത്തും അന്വേഷിറങ്ങിയതോടെയാണ് സംഭവം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്.
2018 മാര്‍ച്ച് 14 ന് കാണാതായ ലിഗയുടെ മൃതദേഹം പിന്നീട് 35 ദിവസത്തിന് ശേഷം ജീര്‍ണിച്ച നിലയില്‍ കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന ശേഷം കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.