കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി ജീവനൊടുക്കി. ഓൺലൈനിൽ പണം നഷ്ടപ്പെട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. തെലങ്കാന സ്വദേശിയും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥിയുമായ യശ്വന്താണ് തിങ്കളാഴ്ച, ഹോസ്റ്റലിന് മുകളിൽനിന്ന് ചാടിമരിച്ചത്. 18 വയസായിരുന്നു.
യശ്വന്തിന്റെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഓൺലൈനിൽ പണം നഷ്ടപ്പെട്ടതാണ് കാരണമെന്ന് കുറിപ്പിൽ പരാമർശിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post