ഗുരുവായൂര്‍: ഏകാദശി ദിവസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നദാനത്തിനായി 1.50 കോടി രൂപ സംഭാവന നല്കി മുകേഷ് അംബാനി.
ക്ഷേത്രത്തില്‍ ഏകാദശി 2 ദിവസത്തെ വഴിപാട് ഇനത്തിലെ വരുമാനം 2.95 കോടി രൂപയാണ്. പതിനായിരങ്ങളാണ് ഏകാദശി നാളില്‍ കണ്ണനെ കണ്ട് തൊഴാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.
പതിവില്ലാത്ത തിരക്കായിരുന്നു ഇത്തവണ. ഇത്തവണ ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടില്‍ നിന്നാണ് വരുമാനം കൂടുതല്‍.
ക്ഷേത്രത്തില്‍ 2 ദിവസങ്ങളിലായി 5846 പേര് നെയ് വിളക്ക് ദര്‍ശനം നടത്തി. ഈ ഇനത്തില്‍ 57.88 ലക്ഷം രൂപ ലഭിച്ചു. വഴിപാടിന് പുറമേയാണ് ഭണ്ഡാരവരവ്.
Discussion about this post