കൊച്ചി: പ്രമുഖ സിനിമാ നിർമാതാവ് ജെയ്സൺ എളംകുളം അന്തരിച്ചു. രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് ജെയ്സണിനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജെയ്സണിന്റെ വിദേശത്തുള്ള കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്ളാറ്റ് സെക്രട്ടറിയാണ് മറ്റൊരു താക്കോൽ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നത്. ശേഷം കണ്ടത് മൃതദേഹമായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം തുടർ നടപടികൾക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിർമാതാവ് ജെയ്സൺ ആയിരുന്നു.
Discussion about this post