രാജ്‌കോട്ട്: അധ്യാപികയെ പീഡിപ്പിച്ചതിന് സംസ്ഥാന തല ഗുസ്തി ചാമ്പ്യന്‍ അറസ്റ്റില്‍. രാജ്‌കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയെ(24)യാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.
യോഗാധ്യാപികയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നവംബര്‍ 23-നായിരുന്നു സംഭവം. നഗരത്തിലെ ഒരു കെട്ടിടത്തില്‍ ഇരുചക്രവാഹനം പാര്‍ക് ചെയ്യുന്ന ഗ്രൗണ്ടില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം ലിഫ്റ്റില്‍ കയറാന്‍ പോകുന്നതിനിടയിലായില്‍ അയാള്‍ മുന്നിലെത്തി.
ലിഫ്റ്റിന്റെ വാതില്‍ അടയ്ക്കുന്നതില്‍ നിന്ന് തന്നെ തടയുകയും ചെയ്തു. തലയില്‍ തൊപ്പിയും മാസ്‌കും ധരിച്ച് മുഖം മറച്ചിരുന്ന പ്രതി പാന്റ്‌സ് അഴിച്ച് അശ്ലീല പ്രവര്‍ത്തികള്‍ കാണിച്ചു. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, പ്രതി നൂറോളം സ്ത്രീകളോട് ലൈംഗീകാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തന്റെ നീചമായ പ്രവൃത്തിയില്‍ നിന്ന് വികൃതമായ ആനന്ദം നേടുന്നുവെന്ന് പിപാലിയ പറഞ്ഞു. എന്നിരുന്നാലും ഇരകള്‍ നാണക്കേട് കാരണം മുന്നോട്ട് വരികയോ അവനെതിരെ പരാതി നല്‍കുകയോ ചെയ്യുന്നല്ലെന്ന് പോലീസ് പറയുന്നു.