തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളെ നിര്‍ദേശിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സികെ ആശയും പ്രതിപക്ഷത്ത് നിന്ന് കെകെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.
സ്പീക്കര്‍ എഎന്‍ ഷംസീര്‍ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിര്‍ദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.
also read: സ്ത്രീ സുരക്ഷ മുഖ്യം…! വനിതാ കണ്ടക്ടറാണെങ്കില്‍ പുരുഷന്മാര് കൂടെ ഇരിക്കാന്‍ പാടില്ല
അതേസമയം, നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിക്കുന്നതില്‍ എഎന്‍ ഷംസീര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താന്‍ പോകുന്തന്. നല്ല നിലയില്‍ നടത്താന്‍ കഴിയും. മുന്‍ഗാമികള്‍ ചെയ്തത് പോലെ ചെയ്യുമെന്നും അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകള്‍ സഭയ്ക്ക് മുന്‍പാകെ വരും. വിവാദ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാകാനും സാധ്യത ഏറെയാണ്.
Discussion about this post