പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ കലിപ്പ്, സുഹൃത്തായ 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്

ഇടുക്കി: പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍. ഇടുക്കിയിലാണ് സംഭവം. കോലാനി മാനന്തടം കോടായില്‍ വീട്ടില്‍ യദുകൃഷ്ണനാണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പതിനാലുകാരിയോട് പല തവണ ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇരുവരും സുഹൃത്തുക്കളായിരുന്നു.

Also Read; സ്ത്രീ സുരക്ഷ മുഖ്യം…! വനിതാ കണ്ടക്ടറാണെങ്കില്‍ പുരുഷന്മാര്‍ കൂടെ ഇരിക്കാന്‍ പാടില്ല

ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വീണ്ടും യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെണ്‍കുട്ടി നിരസിച്ചു. ഇതോടെ യുവാവ് ക്ഷുഭിതനായി.

തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version