തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. ശൂരനാട് സ്വദേശിനിയുടെ മരണം കൊലപാതകമെന്ന കുടുംബത്തിന്റെ പരാതിയിലാണ് ആരോഗ്യ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി 41 വയസുളള സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
രോഗിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതാ കുമാരിയെ ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്.
ഇവിടെ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടാിരുന്നു. തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഈ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ട രോഗിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തിയത്.
ഇതിനു മുമ്പ് രണ്ടു തവണ സ്മിതാകുമാരി പേരൂര്‍ക്കടയില്‍ ചികില്‍സ തേടിയിട്ടുണ്ട്. മരണകാരണത്തേക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറസിക് സര്ജന് സംഭവസ്ഥലം സന്ദര്‍ശിക്കും.
അതേസമം, ഇവിടെ അന്തേവാസികളുടെ മരണങ്ങളും റിമാന്‍ഡ് പ്രതികളുള്‍പ്പെടെ തടവു ചാടിയ കേസുകളും മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
Discussion about this post