ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി കെ ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളി പറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര കുമാറും സംഘവും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നവംബര്‍ 30ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ്ഹില്‍- എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ച് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്.

also read: നിയന്ത്രണം വിട്ട് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

ദീര്‍ഘകാലം തടവുശിക്ഷ ലഭിച്ചേക്കാവുന്ന റെയില്‍വേ ആക്ടിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഈ ഭാഗങ്ങളില്‍ ട്രെയിനിനുനേരെ കല്ലേറ് പതിവാണ്. റെയില്‍വേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

also read: പറഞ്ഞ മൈലേജ് കിട്ടുന്നില്ല! പരാതി നല്‍കിയ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി വിധി

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ദീര്‍ഘകാലം തടവുശിക്ഷ ലഭിച്ചേക്കാവുന്ന റെയില്‍വേ ആക്ടിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അനധികൃതമായി റെയില്‍വേ ട്രാക്കിനടുത്തെത്തി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ സുരക്ഷാ സേന അറിയിച്ചു.

Exit mobile version