നിയന്ത്രണം വിട്ട് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: കൊല്ലത്ത് പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വെണ്ടാര്‍ പൊങ്ങന്‍പാറ മണിമംഗലത്ത് വീട്ടില്‍( ആഴാന്തകാല) രവീന്ദ്രന്‍പിള്ളയാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഗുരുതര പരിക്കുകളോടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന്‍ പിള്ളയും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെടുകയായിരുന്നു.

also read: പറഞ്ഞ മൈലേജ് കിട്ടുന്നില്ല! പരാതി നല്‍കിയ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി വിധി

രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊട്ടാരക്കര- പുത്തൂര്‍ റോഡില്‍ പത്തടി ജംക്ഷന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

also read: ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചു

കൊട്ടാരക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. എതിരെ വന്ന പിക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് കയറി സ്‌കൂട്ടറിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.

സ്‌കൂട്ടറുമായി രവീന്ദ്രന്‍പിള്ള വാനിന്റെ അടിയില്‍പ്പെട്ടു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. രവീന്ദ്രന്‍ പിള്ളയുടെ മക്കള്‍: അരുണ്‍രാജ്, രജിന. മരുമകള്‍: സുധി.

Exit mobile version