കട്ടപ്പന: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മുൻനിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണിയെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയും മോഡലുമായ സിബിൻ ആൻറണി ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി അടുത്ത പ്രതി വാട്ട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്.
ശേഷം, പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കുകയായിരുന്നു. നഗ്ന ചിത്രങ്ങൾ ലഭിച്ചതോടെ സിബിൻ ആന്റണി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ഇരയാക്കി. പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ പിടികൂടിയത്.
സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സോഷ്യൽമീഡിയയിൽ സജീവമായിരുന്ന സിബിൻ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും. ബലാത്സംഘം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post