കോഴിക്കോട്: വിഷ പാമ്പിനെ പ്രദര്‍ശിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലാസെടുത്ത സംഭവം വിവാദമായതിന് പിന്നാലെ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരമാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലാര്‍ക്കും ലൈസന്‍സില്ലെന്നും താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിഷയത്തില്‍ പ്രതികരിച്ചു.
അതേസമയം വാവ സുരേഷിന് ഉള്‍പ്പടെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ മാത്രമാണ് അനുമതി ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, സംഘാടകര്‍ക്കെതിരെ കേസില്ലെന്നും വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസര്‍ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.