തൃശ്ശൂരില്‍ ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.

തൃശ്ശൂര്‍: ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ നഗരസഭാംഗം കുന്നംകുളം ആര്‍ത്താറ്റ് പുളിക്കപറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്.

അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സഹോദരന്റെ ഭാര്യ വീടിന് പുറത്ത് പോയപ്പോഴായിരുന്നു സംഭവം. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച സഹോദര ഭാര്യ ചോദിച്ചപ്പോഴാണ് ലൈംഗീകാതിക്രമം പുറത്തറിഞ്ഞത്.

also read; മോഷ്ടിക്കാന്‍ കയറിയത് നെയ്ത്തുശാലയില്‍; കക്കുന്നതിനിടെ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

വീട്ടുകാര്‍ നല്‍കിയ പരാതില്‍ കേസെടുത്ത കുന്നംകുളം പോലീസ് യുവതിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോലീസ് നീക്കമറിഞ്ഞ പ്രതി ഒളിവില്‍ പോയി. കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

Exit mobile version