പാലക്കാട്: കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍വെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.
തീയില്‍ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നായയുടെ ദേഹത്ത് മറ്റ് മുറിവുകളില്ല. കണ്ണ് ആരെങ്കിലും കുത്തിപ്പൊട്ടിച്ചതായിരിക്കാമെന്നാണ് കരുതുന്നത്.
പട്ടാമ്പി മുതുതലയില്‍ നടന്ന അതിക്രൂരമായ സംഭവത്തില്‍ ഐപിസി വകുപ്പുകളും പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എഗൈന്‍സ്റ്റ് ആനിമല്‍ വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം നായയെ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.
ഒരാഴ്ച മുമ്പാണ് നായയെ വീട്ടില്‍ നിന്ന് കാണാതായത്. വീടിനു മുന്നില്‍ കെട്ടിയിട്ട നായയെ രാത്രി 12 മണിക്ക് നോക്കുമ്പോള്‍ കണ്ടില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയ നായയുടെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയില്‍ ആയിരുന്നു.
ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കേസില്‍ നിരവധി പേരെ ചോദ്യം ചെയ്തു. ഉടമയോട് ആര്‍ക്കെങ്കിലും വ്യക്തിവിരോധം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ ഒന്നിലേറെ പേരുണ്ടാകാമെന്നാണ് നിഗമനം. സംശയമുള്ള ഒരു സംഘം പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Discussion about this post