മെക്‌സിക്കോയെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ആ ജയം ഒരു ശയനപ്രദക്ഷിണത്തിനും അവസരമൊരുക്കിയിരിക്കുകയാണ്.
‘മെക്‌സിക്കോയെ തോല്‍പ്പിച്ച് അര്‍ജന്റീന ജയിച്ചാല്‍ അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ശയന പ്രദക്ഷിണം നടത്താം..’ മല്‍സരം തുടങ്ങും മുന്‍പ് ബ്രസീല്‍ ആരാധകനായ സുനില്‍ വെല്ലുവിളിച്ചു.
മെക്‌സിക്കോയില്‍ അര്‍പ്പിച്ച അമിതവിശ്വാസം പാളിയതോടെ വാക്ക് പാലിച്ചിരിക്കുകയാണ് സുനില്‍. അരീക്കോട് ബസ് സ്റ്റാന്‍ഡിലെത്തി ശയനപ്രദിക്ഷണം നടത്തി തന്നെ അദ്ദേഹം വാക്കുപാലിച്ചു. ഈ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഫുട്‌ബോള്‍ ആവേശം കൂടുന്നതിനൊപ്പം ഇത്തരം വെല്ലുവിളികളും പന്തയങ്ങളും ഏറുകയാണ്. പാതി മീശയും താടിയും പോയവരും ഇക്കൂട്ടത്തിലുണ്ട്.
Read Also: കണ്ണീരിന് വിട, മെസിയുടെ കളി നേരില്‍ കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്
മെസ്സി മുന്നില്‍ നിന്നും നയിച്ചപ്പോള്‍ 2-0 നായിരുന്നു അര്‍ജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണല്‍ മെസ്സി (64), എന്‍സോ ഫെര്‍ണാണ്ടസ് (87) എന്നിവരാണ് അര്‍ജന്റീനയ്ക്കായി വല കുലുക്കിയത്.