പ്രായം രണ്ടടി പിന്നോട്ട്; 81-ാം വയസ്സില്‍ ഡിഗ്രി പരീക്ഷയെഴുതാന്‍ രാമചന്ദ്രന്‍, കൈയ്യടികളോടെ വിദ്യാര്‍ത്ഥികള്‍, വില്ലനാകുന്നത് ‘ഓര്‍മക്കുറവ്’ മാത്രം

കൊട്ടിയം: പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് ഒരുപാട് പേർ കാണിച്ചു തന്നതാണ്. ഇപ്പോഴിതാ 81 കാരൻ ആണ് ഒടുവിലെ മാതൃകയാകുന്നത്. തട്ടാമല മണി മന്ദിരത്തിൽ ജി.രാമചന്ദ്രൻ ആണ് പ്രായത്തെ വെറും നമ്പർ മാത്രമാക്കി പഠിക്കാൻ ഇറങ്ങി തിരിച്ചത്. ഡോൺബോസ്‌കോ കോളജിൽ ബിരുദ പരീക്ഷ എഴുതാനാണ് കഴിഞ്ഞ ദിവസം എത്തിയത്.

ലിഫ്റ്റ് ഉണ്ടായിട്ടും മൂന്നാം നിലയിലെ ഹാളിലേക്കു നടന്നാണ് രാമചന്ദ്രൻ കയറിയത്. ഇത് കുട്ടികൾക്കും മികച്ച മാതൃക ആയിരിക്കുകയാണ്. തട്ടാമലയിലുള്ള സഹകരണ സ്ഥാപനത്തിൽ നിന്ന് 58ാമത്തെ വയസ്സിൽ വിരമിച്ച ശേഷമാണ് ഉപരിപഠനത്തിനായി രാമചന്ദ്രൻ തീരുമാനിച്ചത്. 2019 ൽ പ്ലസ്ടു പാസായി.

പിന്നീടു കേരള സർവകലാശാലയിൽ വിദൂരവിദ്യാഭാസ പദ്ധതിയിൽ സോഷ്യോളജി ബിരുദ കോഴ്‌സിനു ചേർന്നു. നാലാം സെമസ്റ്റർ പരീക്ഷയ്ക്കാണ് എത്തിയത്. ഓർമക്കുറവ് മാത്രമാണ് രാമചന്ദ്രന്റെ പഠനത്തിന് വില്ലൻ ആകുന്നത്. എങ്കിലും മുൻപത്തെ സെമസ്റ്റർ പരീക്ഷകളിൽ വിജയിച്ചിരുന്നു. ആ ആത്മവിശ്വാസമാണ് രാമചന്ദ്രന് ഉള്ളത്. മകൻ മനു ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനും മകൾ മായ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയുമാണ്.

Exit mobile version