മാസത്തില്‍ 3.5 ലക്ഷം കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പാക്കും; സംസ്ഥാന സര്‍ക്കാരിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും

നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാരിന്റെതായി വിപണിയിലുള്ള മദ്യം

alcohol

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തും.

നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാരിന്റെതായി വിപണിയിലുള്ള മദ്യം. പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ ആണ് മദ്യ ഉല്‍പ്പാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്.

also read: കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു, പ്രതി ഒളിവില്‍

മദ്യ ഉല്‍പ്പാദനത്തിനു സര്‍ക്കാരിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ആദ്യ ഘട്ടത്തില്‍ സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.

പ്ലാന്റ് നിര്‍മാണം 2023 മാര്‍ച്ചിനു മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ അഞ്ച് ഉല്‍പ്പാദന ലൈനുകള്‍ സ്ഥാപിക്കും. മാസത്തില്‍ 3.5 ലക്ഷം കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പാക്കാനാണ് ആലോചന. 20 കോടിരൂപയാണ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയില്‍ 1965ല്‍ ആരംഭിച്ച ചിറ്റൂര്‍ ഷുഗര്‍ മില്‍ 2003ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Exit mobile version