കോഴിക്കോട്: കേരളത്തില്‍ ഫുട്‌ബോള്‍ ലഹരിയായി പടരുന്നതിനെതിരെ സമസ്ത ഇകെ വിഭാഗം രംഗത്തെത്തിയതിന് പിന്നാലെ എപി വിഭാഗവും വിമര്‍ശനവുമായി രംഗത്ത്. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത എപി വിഭാഗം പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ മതനേതൃത്വം മുന്നോട്ടു വരണമെന്നും എസ്‌വൈഎസ് നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് വിശ്വാസികള്‍ക്കിടയില്‍ ഫുട്ബോള്‍ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം പറഞ്ഞത്. താരാരാധനയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ പോലും സ്‌നേഹിക്കുന്ന തലത്തിലേക്കും കാര്യങ്ങള്‍ മാറുന്നുവെന്നാണ് വിമര്‍ശനമുയര്‍ന്നത്.
ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വെളളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാര്‍ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികള്‍ എന്ന് പറയുന്ന സംഘടനകള്‍ പോലും ഇത്തരം ബോധവല്‍ക്കരണം നടത്താറുണ്ടെന്നാണ് നാസര്‍ ഫോസിയുടെ വിശദീകരണം.
ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘര്‍ഷമല്ല. തങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തിരുന്നു.
Discussion about this post