തിരുവനന്തപുരം: പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ നാല്പ്പത്തിമൂന്നുകാരന് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം.
താഴെവെട്ടൂര്‍ മുഴങ്ങില് വീട്ടില്‍ അഭിലാഷാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി മുമ്പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിര്‍ദേശാനുസരണം എസ്എച്ച്ഒ സനോജ് എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാഹുല്‍ പി ആര്, അബ്ദുല്‍ ഹക്കീം, പ്രൊബേഷന്‍ എസ്ഐ മനോജ്, ഗ്രേഡ് എസ്ഐ ജയരാജ്, എഎസ്ഐ ഫ്രാങ്ക്ലിന്, എസ് സിപിഒമാരായ സുധീര്‍, ഷിജു, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.