കൊല്ലം; ടൂറിസ്റ്റ് ബസിനടിയിൽ കുടുങ്ങിയ മെക്കാനിക് സ്വയം അഗ്നിരക്ഷാ സേനയെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഈ ധൈര്യം കൊണ്ടാണ് സെയ്താലി വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുന്നത്. അഗ്നിരക്ഷാ സേന എത്തിയപ്പോഴേയ്ക്കും രക്ഷപ്പെടാനുള്ള പഴുതുകൾ സെയ്താലി ഒരുക്കിയിരുന്നു. കുണ്ടറ മുളവന സ്വദേശിയാണ് സെയ്താലി.
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരു മരണം, അപകടവാര്‍ത്ത കേട്ട് നടുങ്ങി നാട്
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പള്ളിമുക്ക് കൊല്ലൂർവിളയിലെ വർക് ഷോപ്പിനു മുന്നിൽ ടൂറിസ്റ്റ് ബസിനു സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനാണ് സെയ്താലി ബസിനടിയിലേക്ക് കയറിയത്. തുടർന്നു എയർ സസ്‌പെൻഷനിൽ കുടുങ്ങിപ്പോകുകയായിരുന്നു.
ഇതു കണ്ടു ബസിന്റെ ഉടമ രക്ഷപ്പെടുത്താനായി മറ്റൊരു മെക്കാനിക്കിനെ വിളിക്കാൻ പോയപ്പോൾ കയ്യിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച് സെയ്താലി അഗ്‌നിരക്ഷാ സേനയെ വിളിച്ചു സഹായം തേടുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മെക്കാനിക് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുടുങ്ങിപ്പോയ ബസിന്റെ പരിസരത്തായി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു. എങ്കിലും അപകട വിവരം ആരും അറിഞ്ഞിരുന്നില്ല. അഗ്നിരക്ഷാ സേന എത്തിയതോടെയാണ് എല്ലാവരും അപകട വാർത്ത അറിഞ്ഞത്.