കൊല്ലം: പുറത്തേയ്ക്കുള്ള യാത്രയിൽ ഭക്ഷണം പൊതിഞ്ഞ് കെട്ടി കൊണ്ടുപോകുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിൽ ജനം ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ജനങ്ങൾ വിശ്വസിച്ചു കയറുന്ന ഹോട്ടലുകൾ ശുചിത്വവും പഴകിയ ഭക്ഷണം ആകില്ല എന്ന ധാരണയോടെയാണ്. എന്നാൽ, ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ പല ഹോട്ടലുകൾക്കും സാധിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് കൊട്ടാരക്കരയിൽ നിന്നും പുറത്ത് വരുന്നത്.
സുരേഷ് ഗോപിക്ക് മുത്തം നൽകി ‘ജൂനിയർ ടൊവിനോ’; ഹൃദയം നിറച്ച് ചിത്രം
കൊട്ടാരക്കരയിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിച്ച് കരിഓയിൽ പോലെയുള്ള പഴകിയ എണ്ണയാണ് അധികൃതർ കണ്ടെടുത്തത്. ഈ ഓയിലിൽ വെച്ചുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നവർക്ക് അസുഖങ്ങൾ വരാൻ മറ്റൊന്നും വേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഇത് കൂടാതെ ബാക്കി വരുന്ന ബിരിയാണിയിൽ നിന്ന് മാറ്റിവെയ്ക്കുന്ന ഇറച്ചികളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. എംസി റോഡിന്റെ ഇരുവശങ്ങളിലായി തിരുവനന്തപുരം ഭാഗത്തേക്കുളള ആറു ഹോട്ടലുകളിലായിരുന്നു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. പഴകിയ എണ്ണ തുടർച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നത്.
അധികം വന്ന ബിരിയാണിയിൽനിന്ന് ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നൽകുന്നതും പതിവാണെന്ന് കണ്ടെത്തുകയായിരുന്നു. മണ്ഡലകാലമായതിനാൽ എംസി റോഡിലൂടെ വരുന്ന തീർഥാടകർ ഏറെ ആശ്രയിക്കുന്ന ഹോട്ടലുകളാണിവ. രണ്ടാഴ്ച മുൻപും കൊട്ടാരക്കര നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പഴകിയ വസ്തുക്കൾ കണ്ടെത്തിയത്.
Discussion about this post