ചാലക്കുടി: ലോകകപ്പില്‍ അര്‍ജന്റീന-സൗദി മത്സരം തീപാറിയപ്പോള്‍ നവജാത ശിശുവിന് മെസിയുടെ പേരിട്ട് ദമ്പതികള്‍. ചാലക്കുടിയിലാണ് സംഭവം. അര്‍ജന്റീനയുടെ കളിയാരവങ്ങള്‍ക്കിടയില്‍ ചാലക്കുടി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു കുഞ്ഞിന് പേരിടല്‍ ചടങ്ങ് നടത്തിയത്.
ഷെനീര്‍-ഫാത്തിമ ദമ്പതികളാണ് ആരാധകരെ സാക്ഷി നിര്‍ത്തി കുഞ്ഞിന് ഐദിന്‍ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. ഐദിന്‍ മെസി എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. പിതാവ് ഷനീര്‍ മൂന്നുതവണ പേരു ചൊല്ലി വിളിച്ചു. അര്‍ജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിച്ചു.
Read Also:അര്‍ജന്റീന-സൗദി മത്സരത്തിനിടെ കുഞ്ഞിന് ‘മെസി’ എന്ന പേരുവിളിച്ച് ആരാധകന്
അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അറേബ്യ ശക്തരായ അര്‍ജന്റീനയെ മുട്ടുകുത്തിച്ചത്.
Discussion about this post