എറണാകുളം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവിന് നിധിച്ച് കോടതി. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പ്രതി അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. 2018 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നടപടി.
അതേസമയം, ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14 -ാം വാര്‍ഡ് വിശാലം വീട്ടില്‍ ലക്ഷ്മീനാരായണന്‍ (19), വയനാട് കാക്കവയല്‍ മുട്ടില്‍ വീട്ടില്‍ അഫ്‌സല്‍ (23) എന്നിവരാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണന്‍ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്‌സല്‍ ഇരുവര്‍ക്കും സംരക്ഷണം നല്‍കാനെന്ന വ്യാജേന അടുത്ത് കൂടി. പിന്നീട്, ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെണ്‍കുട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയും ലക്ഷ്മീ നാരായണനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി എസ്‌ഐ കെ ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരും ലഹരി ഉപയോഗ കേസില്‍ നേരത്തേ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു