തിരുവനന്തപുരം: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പവുമായി ഖത്തറിലേക്ക് പുറപ്പെട്ട് ബോബി ചെമ്മണ്ണൂര്‍. വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ യാത്രയില്‍ പങ്കുചേരും. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം.
Read Also: ദലിത് സ്ത്രീ വെള്ളം കുടിച്ചു: കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഗ്രാമീണര്‍
കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും യാത്രയില്‍ ബോചെ തുടക്കം കുറിക്കും. തിരുവനന്തപുരത്തെ കാര്യവട്ടം യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് പ്രയാണം ആരംഭിച്ചു. മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്ളാഗ് ഓഫും ചെയ്തുകൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പി. പ്രസാദ്, ആന്റണി രാജു, രമ്യ ഹരിദാസ് എം.പി, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.