തിരുവനന്തപുരം: രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കുടുംബശ്രീ മുഖേന നിയമിതരായ 20 താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സേവനമുള്ളവരെയാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്.
രാജ്ഭവനിലെ ഫോട്ടോഗ്രാഫറുടെ സ്ഥിരനിയമനം ആവശ്യപ്പെട്ട് അയച്ച കത്തും പുറത്ത് വന്നു. ഫോട്ടോഗ്രാഫര്‍ പി ദിലീപ് കുമാറിനെ ദീര്‍ഘകാലത്തെ സേവന കാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്താനാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി ‘സൈഫര്‍ അസിസ്റ്റന്റ്’ എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: 500 മില്യണ്‍ ഫോളോവേഴ്സ്!!! സോഷ്യല്‍മീഡിയയില്‍ റെക്കോര്‍ഡിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 27800-59400 രൂപ ശമ്പള സ്‌കെയിലിലാണ് ദിലീപ് കുമാറിന് നിയമനം നല്‍കിയത്.