അച്ഛന്റെ വിയോഗം താങ്ങാനായില്ല; ഒരു മണിക്കൂറിന് ശേഷം മകൻ തൂങ്ങിമരിച്ചു

കൊല്ലം: പിതാവിന്റെ വിയോഗം താങ്ങാനാവാതെ മകൻ ജീവനൊടുക്കി. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 70 വയസായിരുന്നു.

വലന്‍സിയ ഡബിള്‍: ആദ്യപകുതിയില്‍ ആധിപത്യം ഉറപ്പിച്ച് ഇക്വഡോര്‍

അച്ഛന്റെ വിയോഗമറിഞ്ഞ് വീട്ടിലേയ്ക്ക് പോയ 36കാരനായ മകൻ എൻ വിനുകുമാർ മടങ്ങി എത്തിയില്ല. ഒരു മണിക്കൂറിന് ശേഷം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സരോജ അമ്മാളാണ് മരിച്ച നെല്ലൈകുമാറിന്റെ ഭാര്യ.

വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനായിരുന്നു കെ നെല്ലൈകുമാർ. മരിച്ച മകൻ വിനുകുമാർ അവിവാഹിതനാണ്. അച്ഛന്റെയും മകന്റെയും സംസ്‌കാരം തിങ്കളാഴ്ച നടത്തും.

Exit mobile version