കൊച്ചി: തന്റെ കുഞ്ഞുങ്ങള്‍ക്ക് ചുവടുതെറ്റാതിരിക്കാന്‍ സദസിലിരുന്ന് നൃത്തമാടി കൈയ്യടി നേടി പറവൂര്‍ വടക്കേക്കര ബഡ്‌സ് സ്‌കൂള്‍ അധ്യാപിക ഹീതു ലക്ഷ്മി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ വേദിയില്‍ കളിയ്ക്കുമ്പോള്‍, അവരുടെ കഴിവുകള്‍ തന്റെ നൃത്തത്തില്‍ മുങ്ങരുതേ എന്നു മാത്രമായിരുന്നു ഹീതു ടീച്ചറുടെ പ്രാര്‍ഥന.
ബഡ്‌സ് സ്‌കൂള്‍ കലോല്‍സവത്തിലെ കുരുന്നുകളുടെ പ്രകടനത്തിന് ഇങ്ങനെ ഒരു
വശമുണ്ടാകുമെന്ന് കുട്ടികളുടെ സ്വന്തം ഹീതു ടീച്ചര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
നൃത്തം ചെയ്യുന്ന കുട്ടികള്‍ക്ക് ചുവട് തെറ്റരുത് അതു മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. ആ ദൃശ്യങ്ങള്‍ ഇങ്ങനെ വൈറലാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. വൈറല്‍ വീഡിയോയുടെ ഭാഗമായതില്ല ഭിന്നശേഷിക്കാരായ കുട്ടികളിലായിരുന്നു ടീച്ചറുടെ ചിന്തകളത്രയും.
Read Also: ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍
ഹീതു ടീച്ചറിന്റെ അപ്പണ മനോഭാവം പക്ഷേ കലോല്‍സവ സംഘാടകര്‍ മനസുനിറഞ്ഞു കണ്ടു. സമാപനയോഗത്തില്‍ മന്ത്രി പി രാജീവ് അത് എടുത്തു പറയുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി രാജീവ് ടീച്ചര്‍ക്ക് പുരസ്‌കാരവും സമ്മാനിച്ചു.