കൊച്ചി: മലയിടംതുരുത്ത് എല്‍പി സ്‌കൂള്‍ നിര്‍മ്മാണം സംബന്ധിച്ച് കിഴക്കമ്പലത്തെ ട്വന്റി 20 പാര്‍ട്ടി നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് പിവി ശ്രീനിജിന്‍ എംഎല്‍എ രംഗത്ത്.
എംഎല്‍എ ഫണ്ട് മാത്രം ഉപയോഗിച്ചാണ് മലയിടംതുരുത്ത് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ലഭിച്ച രേഖയും ശ്രീനിജിന്‍ പുറത്തുവിട്ടു. വസ്തുതാപരമല്ലാത്തതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളെ ജനം തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനിജിന്‍ പറഞ്ഞു.
‘നിര്‍ത്തൂ..’സിങ്കപ്പൂര്‍ മോഡല്‍ തള്ള്’. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കമ്പലത്തെ പ്രാദേശിക പാര്‍ട്ടിയുടെ FBപേജില്‍ വന്ന രണ്ട് പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. മലയിടംതുരുത്ത് LP സകൂളിന്റെ നിര്‍മാണത്തിന് 2020 എന്ന പ്രദേശിക പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് 4 കോടി 65 ലക്ഷം രൂപ ചിലവഴിച്ചതായി അവകാശപ്പെട്ടു കൊണ്ട് വ്യാപക പ്രചരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്നത്.
വസ്തുതാപരമല്ലാത്തതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളെ ജനം തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ല. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കത്തില്‍ തന്നെ പറയുന്നത് MLA ഫണ്ട് മാത്രം ഉപയോഗിച്ചാണ് മലയിടംതുരുത്ത് സ്‌കൂള്‍ കെട്ടിടം പണിതിരിക്കുന്നത് എന്നാണ്. വസ്തുതകള്‍ ഇതായിരിക്കെ കിഴക്കമ്പലത്തെ പ്രാദേശിക പാര്‍ട്ടി നിരന്തരം നടത്തി വരുന്ന കള്ളപ്രചരണങ്ങള്‍ പൊതുജനം തള്ളി കളയുക തന്നെ ചെയ്യും.
Discussion about this post