കോഴിക്കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് വിടവാങ്ങി. 72 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. വൈകീട്ട് നാലു മണിക്ക് കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനും കൂടിയാണ്.
also read; പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി
1975 ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാളായിട്ടായിരുന്നു അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
Discussion about this post